12-May-2023 -
By. news desk
കൊച്ചി: സേവനം പരമാവധി കാര്യക്ഷമവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോയില്‍ എന്റര്‍െ്രെപസ് റിസോഴ്‌സ് പ്ലാനിംഗ്(ഇ.ആര്‍.പി), ഇഓഫീസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ മെയ് 15ന് രാവിലെ 9.30ന് സപ്ലൈകോയുടെ കടവന്ത്ര കേന്ദ്ര കാര്യാലയത്തില്‍ നിര്‍വഹിക്കും.സപ്ലൈകോയുടെ 1630ലധികം വില്‍പ്പനശാലകള്‍, 56 ഡിപ്പോകള്‍, അഞ്ചു മേഖലാ ഓഫീസുകള്‍ എന്നിവയെ സമഗ്ര രൂപരേഖയുടെ അടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചാണ് ഇ.ആര്‍ പി സംവിധാനം നടപ്പാക്കുന്നത്. കൃത്യമായ ഏകോപനവും ഡാറ്റാ സുരക്ഷയും ഉറപ്പാക്കുന്ന ഇ.ആര്‍.പി, വിതരണ ശൃംഖലയുടെ ഏകോപനം സുഗമമാക്കുന്നതിനും അതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും ഉപകരിക്കും. സ്‌റ്റോക്ക്, വില്പന , വരുമാനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ വില്‍പ്പനശാലകളിലെ കമ്പ്യൂട്ടറുകളില്‍ തന്നെയാണ് നിലവില്‍ സൂക്ഷിക്കുന്നത്. ഈ വിവരങ്ങള്‍ തത്സമയം ലഭ്യമല്ലാത്തത് അവശ്യ സാഹചര്യങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിന് തടസമാകുന്നുണ്ട്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും.
വിവിധ ആവശ്യങ്ങള്‍ക്കായി മുപ്പതോളം സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്ന നിലവിലെ സ്ഥിതിക്കും ഇതോടെ മാറ്റമാകും. കേന്ദ്ര കാര്യാലയത്തിലെ ഫയല്‍ നീക്കം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിഇ ഓഫീസ് ഏര്‍പ്പെടുത്തുന്നതിലൂടെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ സുതാര്യത ഉറപ്പാക്കാന്‍ കഴിയും. ഉദ്ഘാടന ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ വിശിഷ്ടാതിഥികളാവും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.എം. അലി അസ്ഗര്‍ പാഷ മുഖ്യപ്രഭാഷണം നടത്തും. സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ സംസാരിക്കും.നഗരസഭ കൗണ്‍സിലര്‍ ബിന്ദു ശിവന്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളായ കെ എം ദിനകരന്‍, മുഹമ്മദ് ഷിയാസ്, മണി സി,ബാബു ജോസഫ്, കെ.എ. അബ്ദുള്‍ മജീദ്, കെ.എസ്. ഷൈജു, പി. രാജു, എന്‍.എ. മണി, ആര്‍. വിജയകുമാര്‍, ടി. നസറുദ്ദീന്‍, അനില്‍കുമാര്‍ എസ്, സതീഷ് കുമാര്‍ ആര്‍ വി, ഷിജു കെ. തങ്കച്ചന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ബി ജയശ്രീ, സപ്ലൈകോ അഡീഷണല്‍ ജനറല്‍ മാനേജര്‍മാരായ പി.ടി സൂരജ്, ആര്‍.എന്‍. സതീഷ്, ഷീബ ജോര്‍ജ്, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സപ്ലൈകോയുടെ സംസ്ഥാനതല സ്‌കൂള്‍ ഫെയര്‍ മെയ് 15ന് ഗാന്ധിനഗര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. നോട്ട്ബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍ തുടങ്ങി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സപ്ലൈകോ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പീപ്പിള്‍സ് ബസാറുകളിലും മെയ് 15 മുതല്‍ ലഭ്യമാകും.